thanthri

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ താഴമ ണ്‍ മഠം കണ്ഠരര് രാജീവരര്

Poojari

ക്ഷേത്രം മെല്‍ ശാന്തി പോതിയാരുവിള മഠം ശ്രീ സതീഷ് നമ്പൂതിരി

About Temple

നൂറ്റാണ്ടുകൾക്ക് മുന്പ് ആലഞ്ചേരി ശ്രീ രാധാമാധവക്ഷേത്രം ഇപ്പോൾ സ്തിതിചെയ്യുന്ന സ്ഥലത്ത് ഒരു ഭജനമഠംഉണ്ടായിരുന്നു. ഇവിടെ നിലവിളക്ക് കൊളുത്തിവച്ച് പ്രാർത്ഥിക്കുന്നതോടെപ്പം വ്രിശ്ചികചിറപ്പും നടത്തിവന്നിരുന്നു. ഒരു സന്യാസി ശ്രേഷ്ഠൻ്റെ സ്ഥിരമായിട്ടുള്ള സാന്നിധ്യവും ഇവിടെ നിലനിന്നിരുന്നു. ഈശ്വരചൈതന്യം അനുഭവപ്പെട്ടിരുന്ന ഇവിടുത്തേക്ക് ഇദ്ദേഹം ഒരു ശ്രീക്രിഷ്ണവിഗ്രഹം സം ഭാവന ചെയ്യുകയും ഇവിടം അനുഗ്രഹിക്കപ്പെട്ട പുണ്യസ്തലമാണെന്നും ഭാവിയില്‍ അറിയപ്പെടുന്ന പ്രധാനക്ഷേത്രമായി മാറുമെന്നും അറിയിപ്പ് നല്കിയിരുന്നു. അതിൻപ്രകാരം ആദേശത്തെ കരപ്രധാനികള്‍ ദൈവഞ്ജനായ ആറ്റുവാശ്ശേരി ശ്രീ നാണു ജ്യൊത്സ്യന്റെ നേതൃത്വത്തില്‍ ദൈവഹിതം അറിഞ്ഞതിന്‍ പ്രകാരം ഭജനമഠം നില്ക്കുന്ന സ്ഥലവും പ്രദേശവും ഈശ്വര ചൈതന്യത്താല്‍ അനുഗ്രഹീതമാണെന്നും പുരാതനകാലത്ത് ഇവിടെ ഒരു ക്ഷേത്രം നിലനിന്നിരുന്നതായും ഭഗവാന്‍ ശ്രീക്രിശ്ണ്ന്റേ രാധാമാധവ ഭാവമാണു ഇവിദേ ഉള്ളതെന്നും അറിയിക്കുകയുണ്ടായി. ശബരിമല തന്ത്രിവര്യനായ ബ്രഹ്മശ്രീ താഴമണ്‍ മഠം നീലകണ്ഠരര് ആണ് യൊജ്യനായ തന്ത്രിവര്യനെന്നും അറിയിച്ചു. അതിന്‍ പ്രകാരം ഈ പ്രദേശത്തേയും മറ്റ് വിദേശസ്ഥലങ്ങളിലേയും അനുഭവങ്ങള്‍ ലഭിച്ചിട്ടുള്ള ഭക്തരുടേ അകമഴിഞ്ഞ സഹകരണത്തോടെ ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ ക്കു മുന്പു ബ്രഹ്മശ്രീ താഴമണ്‍ മഠം നീലകണ്ഠരരുടെ മുഖ്യകാര്‍ മികത്വത്തില്‍ ശ്രീരാധാമാധവ പ്രതിഷ്ഠനടത്തി ആരാധിച്ചുപോരുന്നു.